Karkkidakam

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്ത് ?

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെകാരണം എന്താണ്`? മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത ഈ പ്രത്യേകത എന്തുകൊണ്ടാണ് മുരിങ്ങയിലയ്ക്ക് മാത്രം ബാധകം. ?? പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. അതിനൊരുകാരണമുണ്ടായിരുന്നു. നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ.
അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽസൂക്ഷിച്ചുവക്കുകയുംചെയ്യും. എന്നാൽ കടുത്ത മഴയത്ത്  തടിയിലേക്ക് അധികമായി കയറുന്ന ജലംകാരണം, നേരത്തെ സൂക്ഷിച്ചുവച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാന്‍ തടിക്ക് സാധിക്കാതെവരുന്നു.  അങ്ങനെവരുമ്പോൾ വിഷത്തെ ഇലയിൽ കൂടിപുറത്തേക്ക് കളയാൻമുരിങ്ങശ്രമിക്കുന്നു. അങ്ങനെ ഇലമുഴുവൻ വിഷമയമായിമാറുന്നു. ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ടാണ് കർക്കിടകത്തിൽ കഴിക്കാൻ സാധിക്കാത്തത്..
കിണറിലേക്ക് ഊറിവരുന്ന വിഷത്തെ എല്ലാം വലിച്ചെടുത്ത് കിണറ്റിലെ വെള്ളത്തെ ശുദ്ദീകരിക്കാൻ സാധിച്ചിരുന്നത് കൊണ്ടാണ് കിണറ്റിനരികിൽ പണ്ട് മുരിങ്ങ വച്ചുപിടിപ്പിച്ചിരുന്നത് . കർക്കിടകത്തിൽ കഴിക്കാൻ പാടില്ലാത്തആഹാരമാണ്  മുരിങ്ങയിലഎന്നല്ല. വിരുദ്ധാഹാരമാണ് എന്നേ വിശേഷിപ്പിക്കാന്‍ ആവൂ.. കർക്കിടകത്തിൽ പഥ്യാഹാരത്തിന് പ്രാധാന്യം നല്കുന്നതാണ് നല്ലത്.
അതിൽ സത്യം ഉണ്ടായിരിക്കണം, പഴമക്കാർ കാരണം പറയാതെ പറഞ്ഞിരുന്ന പലകാര്യങ്ങളും ഇപ്പോൾ ശാസ്രത്രീയമായി തെളിയുന്നു. അവർക്കുള്ളത് കേട്ടറിവാണ്, അതിലെ കാരണം പറഞ്ഞുതരാൻ അറിയില്ല. വേരിൽ അടങ്ങിയിരിക്കുന്ന spirochin എന്ന ആൽക്കലോയ്ഡ് ആയിരിക്കണം പ്രശ്നക്കാരൻ. നാടികളെ പ്രതികൂലമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button