KeralaCinemaLatest NewsIndiaMovie SongsNewsEntertainmentKollywood

കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കമല്‍ഹാസനോട്‌ നടിയുടെ പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണെന്നും പറഞ്ഞ കമല്‍ഹാസന്‍ നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളൂവെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button