ന്യൂഡൽഹി: ഗംഗാനദിതീരത്ത് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നവർ വൻ തുക പിഴ നൽകേണ്ടി വരും. ഗംഗാനദിതീരത്ത് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ഈ ഉത്തരവ് ലംഘിക്കുന്നവർ 50,000 രൂപവരെ പിഴ നൽകേണ്ടി വരും. ഗംഗയ്ക്കു ചുറ്റുമുള്ള നൂറു മീറ്റർ പ്രദേശം നോണ്‍ ഡെവലപ്പ്മെന്റൽ സോണ്‍ ആയി പ്രഖ്യാപിക്കണമെന്നും നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ അറിയിച്ചു. ലോകത്ത് എറ്റവുമധികം മാലിന്യം വഹിക്കുന്ന നദികളിലൊന്നാണ് ഇപ്പോൾ ഗംഗ.
Post Your Comments