ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാന്‍ വിസ അനുവദിച്ചേക്കും. അമ്മയ്ക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേരത്തെ പാകിസ്ഥാന് അപേക്ഷ നല്‍കിയിരുന്നു. അന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇതിനെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ വിസ നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments