Latest NewsKeralaNews

ബിജെപിയില്‍ ചേര്‍ന്ന മുസ്ളീംകുടുംബത്തെ വേട്ടയാടി പഞ്ചായത്ത് അധികൃതര്‍

കൊട്ടാരക്കര: തലച്ചിറയില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ പഞ്ചായത്ത് അധികൃതര്‍ വേട്ടയാടുന്നു. തലച്ചിറ ഫൗസിയ മന്‍സിലില്‍ റംലത്ത് ബീവിയുടെ കുടുംബത്തിനാണ് വെട്ടിക്കവല പഞ്ചായത്ത് അധികാരികള്‍ മനുഷ്യാവകാശംപോലും നിഷേധിക്കുന്നത്. റംലത്തിന്റേത് അടക്കം ഏതാനും കുടംബങ്ങള്‍ക്ക് പ്രധാന റോഡിലേക്കെത്താനുള്ള പഞ്ചായത്ത് വഴിയാണ് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ തടയപ്പെട്ടത്. പീഡനം തുടര്‍ന്നാല്‍ ആത്മഹത്യയല്ലാതെ പോംവഴിയില്ലന്ന് റംലത്ത് ബീവി പറഞ്ഞു.

കാര്‍ പുറത്തിറക്കാനും അര്‍ഹതപ്പെട്ട വഴി സഞ്ചാരയോഗ്യമാക്കാനും വേണ്ടി റംലത്ത്ബീവിയും രണ്ട് പെണ്‍മക്കളും മുട്ടാത്ത വഴികളില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശകമ്മീഷന്‍, നഗരവികസനമന്ത്രി, ജില്ലാകളക്ടര്‍, തഹസീല്‍ദാര്‍, പഞ്ചായത്ത് ഡയറക്ടര്‍ തുടങ്ങി കഴിഞ്ഞ രണ്ടര വര്‍ഷമായി പരാതി നല്‍കാത്ത ഇടങ്ങളില്ല. പരാതി ന്യായമാണെന്ന് ബോധ്യമായ എല്ലാവരും നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button