Latest NewsNewsIndiaUncategorized

മതസ്​പർധ വർധിക്കുന്ന നാട്ടിൽ നിന്നൊരു മനുഷ്യസ്നേഹത്തിന്റെ കഥ ; മുസ്ലിം യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്​. എസ്​ പ്രവർത്തകന്റെ കുടുംബം

അജ്​ഞാതരുടെ കുത്തേറ്റു വീണ തങ്ങളുടെ മകനെ ഒരു മടിയും കൂടാതെ ആശുപത്രിയിലെത്തിക്കാൻ ധൈര്യം കാണിച്ച യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്​. എസ്​ പ്രവർത്തകന്റെ കുടുംബം. ദക്ഷിണ കർണാടകയിലെ ബന്ദ്​വാൽ താലൂക്കിൽ പഴക്കച്ചവടക്കാരനായ 33കാരൻ അബ്​ദുൾ റൗഫിനെയാണ് ആർ.എസ്​.എസ്​ പ്രവർത്തകന്റെ കുടുംബം ദൈവത്തെ പോലെ കാണുന്നത്.

ജൂലൈ നാലിന് ബംഗളൂരു ചിക്മംഗലൂർ റോഡിലെ തിരക്കേറിയ അങ്ങാടിയിൽ വെച്ച് ശരത്​ മദിവാലയുടെ അലക്കുശാലയിലാണ് സംഭവം നടന്നത്. രാത്രി 8.30 ഓടെ ഇൗ കടയിലേക്ക്​ അജ്​ഞാതനായ ഒരാൾ അതിക്രമിച്ചു കയറി ശരത്തിനെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ റൗഫ് ശരത്തിനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജൂലൈ 8 ഓടെ ശരത് മരിച്ചു. റൗഫി​​െൻറ സേവനത്തെ പ്രകീർത്തിക്കുന്നുവെന്നും ഞങ്ങളുടെ മകനെ ആശുപത്രിയിൽ എത്തിച്ച റൗഫിനോട്​ നന്ദിയുണ്ടെന്നും ശരത്തി​ന്റെ പിതാവ് തനിയപ്പ പറഞ്ഞു. അതേസമയം ശരത് ആർ.എസ്.എസ് പ്രവർത്തകൻ ആണെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ശരത്​ 40 വർഷമായി അലക്കുകട നടത്തുന്ന തനിയപ്പയുടെ മകനാണെന്നും റൗഫ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button