അജ്ഞാതരുടെ കുത്തേറ്റു വീണ തങ്ങളുടെ മകനെ ഒരു മടിയും കൂടാതെ ആശുപത്രിയിലെത്തിക്കാൻ ധൈര്യം കാണിച്ച യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്. എസ് പ്രവർത്തകന്റെ കുടുംബം. ദക്ഷിണ കർണാടകയിലെ ബന്ദ്വാൽ താലൂക്കിൽ പഴക്കച്ചവടക്കാരനായ 33കാരൻ അബ്ദുൾ റൗഫിനെയാണ് ആർ.എസ്.എസ് പ്രവർത്തകന്റെ കുടുംബം ദൈവത്തെ പോലെ കാണുന്നത്.
ജൂലൈ നാലിന് ബംഗളൂരു ചിക്മംഗലൂർ റോഡിലെ തിരക്കേറിയ അങ്ങാടിയിൽ വെച്ച് ശരത് മദിവാലയുടെ അലക്കുശാലയിലാണ് സംഭവം നടന്നത്. രാത്രി 8.30 ഓടെ ഇൗ കടയിലേക്ക് അജ്ഞാതനായ ഒരാൾ അതിക്രമിച്ചു കയറി ശരത്തിനെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ റൗഫ് ശരത്തിനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജൂലൈ 8 ഓടെ ശരത് മരിച്ചു. റൗഫിെൻറ സേവനത്തെ പ്രകീർത്തിക്കുന്നുവെന്നും ഞങ്ങളുടെ മകനെ ആശുപത്രിയിൽ എത്തിച്ച റൗഫിനോട് നന്ദിയുണ്ടെന്നും ശരത്തിന്റെ പിതാവ് തനിയപ്പ പറഞ്ഞു. അതേസമയം ശരത് ആർ.എസ്.എസ് പ്രവർത്തകൻ ആണെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ശരത് 40 വർഷമായി അലക്കുകട നടത്തുന്ന തനിയപ്പയുടെ മകനാണെന്നും റൗഫ് പറയുന്നു.
Post Your Comments