കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാഡത്തെ കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ സുനില്‍കുമാറിന്റെ ഭാവനാ സൃഷ്ടിയെന്ന് പൊലീസ്. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് മാത്രമെന്നും പൊലീസ് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോറന്‍സിക് ഫലത്തിന് ശേഷമായിരിക്കും. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. സുനില്‍ കുമാര്‍ ‘ലക്ഷ്യ’യില്‍ എത്തിയോ എന്ന് ഉറപ്പിക്കാനാണിത്.
നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ ഇന്നും തെളിവെടുപ്പ് തുടരുന്നു . ദിലീപിനെ തൃശൂരിലേക്ക് എത്തിച്ചാണ് തെളിവെടുക്കുന്നത്. തൃശൂരിലെ ജോയ് പാലസ് ഹോട്ടലില്‍ എത്തിച്ചാണ് തെളിവെടുത്തത്.
Post Your Comments