ന്യൂഡല്‍ഹി: സുരക്ഷയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ റെയില്‍വേസ്റ്റേഷനില്‍ കണ്ടത് ആളുകളെ ഞെട്ടിച്ചു.പിന്നീടാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരനാണ് ആളുകളെ ഞെട്ടിച്ചത്.
വളരെ വേഗം മോദിയുടെ അപരന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വെെറലായി. നിരവധി പേര് ഈ ചിത്രത്തിനൊപ്പം മോദിയുടെ യഥാര്‍ത്ഥ ചിത്രം കൂട്ടിച്ചേർത്തുള്ള ട്രോളുകളുമായി രംഗത്ത് എത്തി. പലതും മോദിയെ പരഹസിക്കുന്ന രീതിയിലുള്ള ട്രോളുകളായിരുന്നു. ഇതിനെ പറ്റി മോദി തന്നെ ട്വിറ്ററിലൂടെ മറുപടി നൽകി. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണ് എന്നാണ് ട്രോളുകള്‍ക്ക് മറുപടിയായി മോദി ട്വീറ്റ് ചെയ്തത്.
Post Your Comments