Latest NewsNewsInternationalGulf

കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്തും

കുവൈത്തില്‍ നിന്നും 88 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. തങ്ങളുടെ യഥാർത്ഥ ജോലികളിൽ നിന്നും ഒളിച്ചോടിയവരും നിയമപ്രകാരമുള്ള സ്പോൺസറുടെ കീഴിൽ പ്രവർത്തക്കാത്തവരെയുമാണ് പുറത്താക്കുക. ബുധനാഴ്ച അൽ അഹ്മദി ഗവർണറേറ്റിൽ നടത്തിയ പ്രക്ഷോഭത്തിൽ അറസ്റ്റിലായവർക്കെതിരെ നിയമപ്രശ്നങ്ങളുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിയമലംഘകരുടെ സ്പോൺസർമാരെ കരിമ്പട്ടികയിൽപെടുത്തും. അവർ ഇനി വിദേശ പൗരന്മാരെ സ്പോൺസർ ചെയ്യാൻ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ വർഷം മാർച്ചിൽ കുവൈത്തിൽ നിന്ന് 1043 പേരെ നാടുകടത്തിയിരുന്നു. തെക്ക് ഏഷ്യ, അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ജലെബ് അൽ ഷുയുക് എന്ന സ്ഥലത്ത് നടത്തിയ റെയ്ഡിനെ തുടർന്നാണ് അന്ന് നാടുകടത്തൽ നടത്തിയത്. കുവൈത്തിൽ താമസിക്കുന്ന 3.4 ദശലക്ഷം ആളുകളിൽ മൂന്നിൽ രണ്ടും വിദേശികളാണ്. പ്രധാനമായും അവിദഗ്ദ്ധ തൊഴിലാളികൾ, സഹായികൾ, ഏഷ്യൻ രാജ്യങ്ങളിലെ ഡ്രൈവർമാർ എന്നിവരാണ് കുവൈത്തിൽ ജോലി ചെയുന്ന വിദേശികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button