Latest NewsKeralaNews

വിലക്കയറ്റം പിടിച്ച് നിർത്താൻ ‘കേരള ചിക്കൻ’

പാലക്കാട് : കേരളത്തിലെ ഇറച്ചിക്കോഴി വിപണിയിലെ തമിഴ്‌നാട് ആധിപത്യം തകർക്കാൻ ഒരുങ്ങി സർക്കാർ. രാജ്യത്തെ വൻകിട ബ്രോയ്‌ലർ ഏജൻസിയിൽ നിന്നും മുട്ടകൾ വാങ്ങി വെറ്റിനറി സർവകലാശാലയിലെതുൾപ്പെടെ 20 ഹാച്ചറുകളിൽ വിരിയിച്ച് കുടുംബശ്രീക്ക് നൽകാനാണ് സർക്കാർ പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. ഇതിലൂടെ ഓണത്തിന് സംസ്ഥാനത്ത് ഉത്‌പാദിപ്പിച്ച കോഴി ഇറച്ചി വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

മന്ത്രിമാരായ ടി എം തോമസ് ഐസക്,കെ രാജു എന്നിവരുടെ നേതൃത്വത്തിൽ കെപ്‌കോ,കുടുംബശ്രീ,മൃഗസംരക്ഷണ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പദ്ധതിയുടെ അന്തിമ തീരുമാനം ആകും.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മുട്ട വാങ്ങാനായി 5 കോടി രൂപ സർക്കാർ അനുവദിക്കും.ഒരു കുടുംബശ്രീ യൂണിറ്റിന് 1000 കോഴി കുഞ്ഞുങ്ങൾ വീതം 2 മാസത്തിനുള്ളിൽ 50 ലക്ഷം കോഴികളെ വളർത്തിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുട്ട 21 ദിവസത്തിനകം വിരിയും 41 ദിവസം പ്രായമായ കോഴികളെ വിപണയിൽ എത്തിക്കാൻ സാധിക്കും.കെപ്‌കോ ,മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ,വയനാട്ടിലെ ബ്രഹ്മഗിരി ഡയറി ഫാം എന്നിവ മുഖേന ഘട്ടം ഘട്ടമായി വിൽപന കേന്ദ്രങ്ങൾ ആരംഭിക്കും. വെറ്റിനറി സർവ്വകലാശാലകൾ മുഖേന കൂടുതൽ കോഴി തീറ്റകൾ ഉത്‌പാദിപ്പിച്ച് സർക്കാർ ഏജൻസികളിൽ നിന്നും കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button