ഫ്ലോറിഡയിലെ പനാമ ബീച്ചില്‍ തിരയില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷിക്കാനായി മനുഷ്യച്ചങ്ങല തീർത്ത ആളുകളെ പുകഴ്ത്തി സോഷ്യൽ മീഡിയ. രണ്ട് ആണ്‍കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെട്ട ഒരു കുടംബമാണ് ശക്തമായ തിരമൂലം അപകടത്തില്‍പ്പെട്ടത്. റോബര്ട്ടോയുര്സ്രേയും കുടുംബത്തിലെ ആറു പേരുമാണ് തിരയില്‍പ്പെട്ടത്. ഇവരുടെ മകൻ തിരയിൽ പെട്ടത് കണ്ട് രക്ഷിക്കാനായാണ് കുടുംബത്തിലെ മറ്റുള്ളവർ കടലിലിറങ്ങിയത്.
ബീച്ചില്‍ ഭക്ഷണം കഴിക്കാനെത്തിയ ജെസീക്ക സിംമോണ്സിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് ഈ കുടുംബം രക്ഷപെട്ടത്. നന്നായി നീന്താന്‍ അറിയാമായിരുന്ന ജെസ്സിക്ക സിംമോണ്സും അവരുടെ ഭര്‍ത്താവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് 80 പേരാണ് ഒന്നിന് പിറകെ ഒന്നായി കൈ കോർത്ത് പിടിച്ച് കടലിലിറങ്ങിയത്.
Post Your Comments