കൊച്ചി: കാവ്യാമാധവന് ഒളിവിലാണെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി ദിലീപിന്റെ സഹോദരന് അനൂപ്. കാവ്യ ഒളിവിലൊന്നും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്. എല്ലാ കാണുന്നുണ്ട്. എല്ലാവരുടെയും പണി കഴിയട്ടെ, എന്നിട്ട് ഞങ്ങള്‍ തുടങ്ങാമെന്ന് അനൂപ് പറയുന്നു.
ഗൂഢാലോചന ദിലീപിന്റേതല്ല ദിലീപിനെ ഇല്ലാതാക്കാനുള്ളതാണ്. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ ഇന്റര്‍വ്യൂയിലാണ് അനൂപ് തുറന്നടിച്ചത്.
ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ അനൂപ് പറഞ്ഞിരുന്നു. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേല്‍ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കി. വീഡിയോ കാണാം..
കടപാട്: മനോരമ ന്യൂസ്
Post Your Comments