
ശ്രീനഗര്‍: സന്ദീപ് എന്ന ഹിന്ദു യുവാവ് ആദില്‍ എന്ന മുസ്ലീം യുവാവായതിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട്. ലഷ്‌കറില്‍ ചേര്‍ന്നതിനു പിന്നില്‍ പണത്തെക്കൂടാതെ പ്രണയക്കുരുക്കും ഉണ്ടായിരുന്നു. സന്ദീപ് ശര്‍മ്മയെ ലഷ്‌കര്‍ ഭീകരന്‍ ആദിലാക്കിയതിന് പിന്നില്‍ കശ്മീരി പെണ്‍കൊടികളുടെ പ്രണയവും ഉണ്ടെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു.
ലഷ്‌കറിനു വേണ്ടി ഡ്രൈവര്‍ പണിയാണ് ആദില്‍ ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സന്ദീപ് ശര്‍മ്മ മതം മാറി ആദിലായതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മുസഫര്‍ നഗറില്‍ നിന്ന് പട്യാലയിലേക്ക് ജോലി തേടിപ്പോയ സന്ദീപ് അവിടെ വച്ച് പരിചയപ്പെട്ടെ കശ്മീരി യുവാക്കളുമായുള്ള സുഹൃദ് ബന്ധത്തെ തുടര്‍ന്നാണ് കശ്മീരിലേക്ക് പോയത്.
പണത്തിനു വേണ്ടി ചെറിയ മോഷണങ്ങളും മറ്റും ചെയ്ത് തുടങ്ങിയ സന്ദീപിനെ ഭീകരസംഘടനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രണയക്കുരുക്കില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് സന്ദീപ് ശര്‍മ്മ മതം മാറി ആദില്‍ ആയത്. പിന്നീട് ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി.
Post Your Comments