തിരുവനന്തപുരം: നഴ്‌സുമാര്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. തങ്ങളുടെ കരുത്ത് കാട്ടാനൊരുങ്ങുകയാണ് അവര്‍. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ സ്തംഭിപ്പിക്കും.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഇന്നും നൂറുകണക്കിന് നഴ്‌സുമാര്‍ അണിനിരന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള വര്‍ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയാറാകുന്നില്ലെന്നും നഴ്‌സുമാര്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകളുടെ തീരുമാനം.
സമരം ശക്തമാായാല്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ സൗകര്യം ഉണ്ടാകില്ല. ഇതോടെ 360 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടും. അത്യാഹിത വിഭാഗത്തിലെ ജോലിയില്‍ നിന്നും പോലും മാറിനിന്ന് പ്രതിഷേധം ശക്തമാക്കാനാണ് നഴ്‌സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് വരും. ആരോഗ്യ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ സേവനം നല്‍കാന്‍ തയാറാണെന്നും തുച്ഛമായ ശമ്പളത്തില്‍ ഇനി സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കില്ലെന്നും നഴ്‌സുമാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
Post Your Comments