വാഷിംഗ്ടണ്‍: റഷ്യന്‍ അറ്റോര്‍ണിയുമായുള്ള ജൂനിയര്‍ ട്രംപിന്റെ കൂടിക്കാഴ്ച പിതാവായ ട്രംപ് അറിഞ്ഞില്ല. ട്രംപിന്റെ മകന് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016ലാണ് റഷ്യന്‍ അറ്റോര്‍ണി നടാലിയ വെസ്ലിന്കായയുമായി ട്രംപ് ജൂനിയര്‍ കൂടിക്കാഴ്ച നടത്തിയത്. ഫോക്സ് ന്യൂസിന് അനുവദിച്ച് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ച സംബന്ധിച്ച് ട്രംപിനോട് എന്തെങ്കിലും സൂചിപ്പിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും, പറയാന്‍ മാത്രം ഒന്നും ആ കൂടിക്കാഴ്ചയില്‍ ഇല്ലായിരുന്നുവെന്നുമായിരുന്നു ട്രംപ് ജൂനിയറിന്റെ മറുപടി.
Post Your Comments