
ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡൊസാള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 2005 ലാണ് മോഡലായിരുന്ന വനേസയെ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്.
ഇവര്‍ക്ക് അഞ്ചു മക്കളാണുള്ളത്. വിവാഹമോചനത്തിലേയ്ക്ക് നയിച്ച കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. 12 വര്‍ഷത്തെ വിവാഹ ജീവിതത്തിനാണ് വനേസയും ഡോണാള്‍ഡ് ട്രംപ് ജൂനിയറും തിരശീലയിടുന്നത്.
ഇരുവരും പരസ്പര സമ്മത ഉടമ്പടി കോടതിയില്‍ നല്‍കിയിട്ടുണ്ട്. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നുവെന്നാണ് ദമ്പതികള്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments