വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചർച്ച യാഥാർഥ്യമായാൽ ഇങ്ങനൊരു ചർച്ച നടത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന സ്ഥാനം ഡൊണാള്‍ഡ് ട്രംപിന് ലഭിക്കും.അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ അന്നത്തെ ഉത്തര കൊറിയൻ പ്രസിഡന്റ് കിംഗ് ജോങ് ഇൽ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ക്ലിന്റ് പങ്കെടുത്തിരുന്നില്ല.
എന്നാൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി മാഡെലിൻ ഓൾ ബ്രൈറ്റിനെ ചർച്ചയ്ക്കായി അയച്ചു.തുടർന്ന് ബ്രൈറ്റ് ഉത്തരകൊറിയയുമായി ചർച്ച നടത്തി.എന്നാൽ ക്ലിന്റിന്റെ പിൻഗാമിയായ ജോർജ് ഡബ്ല്യൂ ബുഷ് കർക്കശ നിലപാടാണ് ഉത്തരകൊറിയയോട് കാട്ടിയത്.
Read also:തൊഗാഡിയുടെ സ്വത്ത് കണ്ടുകെട്ടി : റിപ്പോര്‍ട്ട് വിശ്വസിക്കാനാകാതെ കോടതി
തുടർന്ന് 2006 ൽ ഉത്തര കൊറിയ ആദ്യ ആണവ പരീക്ഷണം നടത്തി.എങ്കിലും ഭീകര രാഷ്ടരങ്ങളുടെ പട്ടികയിൽ നിന്ന് ഉത്തര കൊറിയയെ ബുഷ് ഒഴിവാക്കി.ഈ നടപടി നയതന്ത്ര വിജയം നൽകുമെന്ന് ബുഷ് പ്രതീക്ഷിച്ചിരുന്നു.ഒബാമയും ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയ്യാറായിരുന്നു.
Post Your Comments