
വനിതാ ലോകകപ്പ് വീണ്ടും തോൽവി ഏറ്റുവാങ്ങി ഇന്ത്യ. എട്ടുവിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ കടന്നു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 227 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 29 പന്ത് ബാക്കി നിൽക്കെ റൺസ് മറികടന്നു.
ക്യാപ്റ്റന്‍ മെഗാന്‍ ലാനിങ്(76) എലിസ പെറി(60)എന്നിവരുടെ ബാറ്റിംഗ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കി. പൂനം റാവത്ത്(106), ക്യാപ്റ്റന്‍ മിതാലി രാജ് (69), ബെഥാനി മൂണി (45),ഹര്‍മന്‍പ്രീത് കൗര്‍ (23) ഇന്ത്യക്കായി മികച്ച സ്കോറുകൾ സ്വന്തമാക്കി. ഇനി കിവീസിനെതിരെ നടക്കുന്ന മത്സരത്തിൽ ജയം സ്വന്തമാക്കിയാൽ ഇന്ത്യക്ക് സെമിയിലെത്താം.
Post Your Comments