
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന്റെ അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ് എന്ന് ഹെെക്കോടതി വിലയിരുത്തി. ഇപ്പോഴത്തെ അന്വേഷണം കേരളാ പോലീസിന്റെ മികവ് വ്യക്തമാക്കുന്നതാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റം വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസിനു കഴിഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നു. പക്ഷേ അഭിഭാഷകൻ ഇക്കാര്യം മറച്ചുവച്ചു. കേസില്‍ നിര്‍ണായകമായ വിവരം രഹസ്യമാക്കിയ നടപടിയാണ് അഭിഭാഷകനെ പ്രതിചേര്‍ക്കാനുള്ള നീക്കത്തിലേക്ക് പോലീസിനെ എത്തിച്ചത്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Post Your Comments