അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ തുറന്ന കോടതിയിൽ പരിഗണിക്കും.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്.
ആലുവ പോലീസ് ക്ലബിലായിരിക്കും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലെന്നാണ് വിവരം. ഗൂഢാലോചന നടന്ന സ്ഥലങ്ങളിലും ദിലീപിനെ കൊണ്ടുപോയി തെളിവെടുക്കും. ബുധനാഴ്ച രാവിലെയാണ് ആലുവ സബ് ജയിലിൽനിന്ന് ദിലീപിനെ കോടതിയിൽ എത്തിച്ചത്.
Post Your Comments