തിരുവനന്തപുരം: ഏറെ നാളായി ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുകയാണ് നഴ്‌സുമാര്‍. മാന്യമായ ശമ്പളത്തിനായി സമരത്തിനിറങ്ങിയെ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ് ആശുപത്രി മുതലാളിമാരും സര്‍ക്കാരും. മിനിമം വേതനം 20,000 രൂപയാക്കണം എന്ന ആവശ്യമാണ് ഇവരുടെ ആവശ്യം. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് മുന്നിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് നഴ്‌സുമാരാണ് ഈ സമരത്തില്‍ അണിചേര്‍ന്നത്. ഇതുകൊണ്ടുതന്നെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവില്‍ സ്വകാര്യ ആശുപത്രി മുതലാളിമാരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലും അവര്‍ തൃപ്തരല്ല. വിഷയം ഉന്നയിച്ച് കൂടുതല്‍ സമര പരിപാടികളിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് നഴ്‌സുമാര്‍.
Post Your Comments