Latest NewsKeralaNewsCrime

ദിലീപിനെ വിശ്വസിച്ചു പോയി: മുകേഷ്

കൊല്ലം: ദിലീപിനെ വിശ്വസിച്ചു പോയെന്ന് കൊല്ലം എംഎൽഎയും ചലച്ചിത്ര താരവുമായ മുകേഷ്. സ്വന്തം സഹോദരനെപ്പോലെയാണ് ദിലീപിനെ കണ്ടത്. ദിലീപ് പറയുന്നത് മുഴുവൻ സത്യമാണെന്നു കരുതി. അതു കൊണ്ടാണ് ദിലീപിന്റെ കൂടെ നിന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പങ്കാളിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ അപലപിച്ചിരുന്നതായും മുകേഷ് പറഞ്ഞു.
ഒരു കൊല്ലം പള്‍സര്‍ സുനി തന്റെ ഡ്രൈവറായി ജോലി ചെയ്തു. അയാൾ ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ല. അമിതവേഗത്തെത്തുടര്‍ന്നാണ് ഇയാളെ മാറ്റിയത്. നടിയെ വിളിച്ച് അനുഭാവം അറിയിച്ചിരുന്നു. പരാതിയോ സംശയമുണ്ടോ എന്ന് നടിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് അറിയച്ചത്.

ദിലീപിന്റെ അറസ്റ്റിനു പിന്നാലെ മുകേഷിനോട് കൊല്ലത്തെത്താന്‍ സിപിഎം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലത്തിലെ ജനങ്ങളോട് ഇക്കാര്യത്തിൽ നിലപാടു വിശദീകരിക്കണം. ദിലീപ് അറസ്റ്റിലായതു മുതല്‍ മുകേഷ് പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ കോളുകള്‍ എടുത്തിരുന്നില്ല.
അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ദിലീപിനെ പിന്താങ്ങി സംസാരിച്ചതു വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button