ഫെയ്‌സ്ബുക്കും ഗൂഗിളും സമരത്തിനിറങ്ങുന്നു. ഫെയ്‌സ്ബുക്കും ഗൂഗിളും ജൂലായ് 12 ന് അമേരിക്കയില്‍ നടക്കുന്ന ‘ഇന്റര്‍നെറ്റ് വൈഡ് ഡേ ഓഫ് ആക്ഷന്‍ റ്റു സേവ് നെറ്റ് ന്യൂട്രാലിറ്റി’ സമരത്തിലാണ് പങ്കെടുക്കുന്നത്.
ഫൈറ്റ് ഫോര്‍ ഫ്യൂച്ചര്‍, ഫ്രീപ്രെസ്, ഡിമാന്റ് പ്രോഗ്രസ് തുടങ്ങി ഒരു കൂട്ടം സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തിലാണ് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മിഷന്റെ (എഫ്.സി.സി) പുതിയ നിയന്ത്രണ നടപടികള്‍ക്കെതിരെ സമരം നടക്കുന്നത്. നിയമ നിര്‍മ്മാണ നടപടികളെ എഫ്.സി.സിയുടെ പുതിയ നടപടികള്‍ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കുമെന്ന് ഇവര്‍ ആരോപിക്കുന്നു.
മോസില്ല, റെഡ്ഡിറ്റ്, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യുണിയന്‍ എന്നിവയുടെ പിന്തുണയും സമരത്തിനുണ്ട്. സമരത്തെ ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും ഇടപെടലാണ് ശ്രദ്ധേയമാക്കുന്നത്.
ഇവര്‍ സമരത്തിന് . ഏത് രീതിയിലാണ് പിന്തുണ നല്‍കുക എന്ന കാര്യം വ്യക്തമല്ല. കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഇരു കമ്പനികളുടെയും ഇടപെടല്‍ എഫ്‌സിസിയ്ക്ക് വലിയ അടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.
Post Your Comments