മുംബൈ: മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ പരിശീലകനായി നിയമിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ രംഗത്ത്. പരിശീലകൻ ആരാകണമെന്നതു സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ബിസിസിഐ അറിയിച്ചു.
വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരെ മറികടന്ന് രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ പരിശീലകനാക്കിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷമണ്, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുക്കുന്നത്
Post Your Comments