Latest NewsKeralaNews

ദിലീപിനെ പുറത്താക്കിയില്ലെങ്കിൽ ‘അമ്മ’ പിളരുമെന്ന കടുത്ത നിലപാടുമായി യുവ താരങ്ങൾ

കൊച്ചി:താരസംഘടനയായ അമ്മയെ നിയന്ത്രിച്ചിരുന്ന ദിലീപിനെ ഇനി സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കാതെ തരമില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാത്തപക്ഷം സംഘടന വിടാന്‍ യുവതാരങ്ങള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ യുവനിര താരങ്ങൾ ഒരുങ്ങുകയാണ്.

കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടില്‍ അമ്മയുടെ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ഇപ്പോള്‍ നടക്കുകയാണ്. നിര്‍മ്മാതാക്കളുടെ സംഘടന ഇതിനോടകം തന്നെ ദിലീപിനെ കൈവിട്ടുകഴിഞ്ഞു. കൊച്ചിയില്‍ ചേരുന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം നിര്‍ണായകമാണ്. നടപടിയില്ലാത്ത പക്ഷം യുവതാരങ്ങളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടനയുടെ രൂപീകരണത്തിലായിരിക്കും അത് കലാശിക്കുക.

ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ ദിലീപിനെ നീക്കിക്കൊണ്ടുള്ള തീരുമാനം ഉച്ചയോടെ തന്നെ ഉണ്ടാകാനാണ് സാധ്യത. ദിലീപ് ഉള്‍പ്പെടെ പതിനെട്ട് അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. മമ്മൂട്ടി, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, ആസിഫ് അലി, ദേവന്‍, രമ്യ നമ്പീശന്‍ ഗണേഷ്, ഇടവേള ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മോഹൻലാലും എത്തുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button