Latest NewsLife Style

കുപ്പിവെള്ളത്തിന്റെ ബോട്ടിലുകളില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കുന്നവര്‍ ശ്രദ്ധിക്കുക: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

കുപ്പിവെള്ളം വാങ്ങിക്കാത്തവര്‍ ഇക്കാലത്ത് ഉണ്ടാകില്ല. യാത്രാ വേളകളില്‍ സഹായിയാണ് കുപ്പിവെള്ളം. എന്നാല്‍ വാങ്ങിക്കുന്ന വെള്ളത്തിന്റെ ബോട്ടിലുകള്‍ അതേപടി വീട്ടില്‍ കൊണ്ടുപോകുന്നവരും ഇല്ലാതില്ല. ആ കുപ്പി വീണ്ടും ഉപയോഗിക്കുന്നു. എന്നാല്‍, ഇത് നല്ലതല്ലെന്നാണ് പഠനം തെളിയിക്കുന്നത്.

മാരകരോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുവെന്ന് പഠനം പറയുന്നു. ഒറ്റത്തവണ ഉപയോഗിച്ച് കളയേണ്ട ഒന്നാണത്. വീണ്ടും ഇത്തരം ബോട്ടിലുകളില്‍ വെള്ളം നിറയ്ക്കുന്നത് അപകടകരമാണ്. ഒരു കായിക താരം പുനരുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പി പഠന വിധേയമാക്കിയാണ് ട്രെഡ്മില്‍ ലാബ് പ്ലാസ്റ്റിക്ക് കുപ്പികള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തിയത്.

ഒരാഴ്ച്ചയ്ക്കുള്ളില്‍ 9 ലക്ഷത്തില്‍ കൂടുതല്‍ ബാക്ടീരിയകളാണ് കുപ്പിയില്‍ കൂടുകെട്ടിയതായി ഡോക്ടര്‍മാര്‍ പഠനത്തിലൂടെ കണ്ടെത്തി. ഇതിനെല്ലാം പുറമെ പ്ലാസ്റ്റിക്ക് കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിസ്ഫെനോള്‍ സെക്സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്നങ്ങളും, പിസിഒഎസ്, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് ബോട്ടില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കെമിക്കല്‍ കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ മാരിലിന്‍ ഗ്ലെന്‍വെയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button