ഡെറാഡൂണ്‍: ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് രാജ്യത്ത് കലാപത്തിന് വഴിവെയ്ക്കുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിവാദ ചിത്രത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ നടന്ന വര്‍ഗീയ കലാപത്തിന് സമാനമായ സംഭവം ഉത്തര്‍പ്രദേശിലും ഉണ്ടായി . സംസ്ഥാനത്തെ ഗാര്‍ഹാവാള്‍ ജില്ലയിലെ സാതുപ്ലി എന്ന സ്ഥലത്താണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കേദാര്‍നാഥ് ക്ഷേത്രത്തിലെ വിഗ്രഹത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്ത ചിത്രമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തേക്ക് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം എത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കൂടുതല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പശ്ചിമബംഗാളിലെ ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക തുടങ്ങിയ, ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കലാപമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രദേശത്തെ അരക്ഷിതാവസ്ഥയിലാക്കിയ ലഹളയ്ക്ക് വഴിവെച്ചത്. കലാപത്തിന് തുടക്കംകുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പതിനേഴുകാരനെ പോലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ വെറുതെ വിടണമെന്ന് ഗവര്‍ണര്‍ കെ.എന്‍ തൃപാഠി മുഖ്യമന്ത്രി മമതാ ബാനജിയോട് ആവശ്യപ്പെട്ടത് മറ്റൊരു വിവാദത്തിന് ഇടയാക്കിയിരുന്നു.
Post Your Comments