Latest NewsIndiaNewsUncategorized

തോക്കുചൂണ്ടി കാമുകനെ തട്ടിക്കൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ മാംഗല്യം

ലക്‌നൗ: വിവാഹപ്പന്തലില്‍ നിന്ന് കാമുകനെ തട്ടിക്കൊണ്ടു പോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ വിവാഹം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടികടത്തിക്കൊണ്ടുപോയ അശോക് യാദവ്, വര്‍ഷയുടെ കഴുത്തിൽ താലികെട്ടി. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെവന്നപ്പോൾ വിവാഹപ്പന്തലിൽ നിന്ന് തോക്ക് ചൂണ്ടിയാണ് വർഷ അശോകിനെ തട്ടിക്കൊണ്ട് പോയത്.

മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തോക്കെടുത്ത് നേരെ കാമുകന്റെ നെറ്റിയില്‍ ചൂണ്ടി കല്ല്യാണത്തിനെത്തിയവരോടായി ഇയാളും ഞാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണെന്നും വർഷ പറഞ്ഞു.

വിവാഹത്തിന്റെ വക്കോളമെത്തിയശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയും മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ അശോക് വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ വഞ്ചക്കുറ്റത്തിന് അശോകിനെതിരെ പരാതി നൽകി. തുടർന്ന് ജൂലൈ 7നാണ് അശോകിന് ജാമ്യം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button