Latest NewsNewsIndia

ലഷ്‌കറെ തയ്ബ ഭീകരൻ അറസ്റ്റിൽ

ശ്രീനഗർ: തെക്കൻ കാശ്‌മീരിൽ എസ്.എച്ച്.ഒയേയും അഞ്ച് പൊലീസുകാരേയും വധിച്ച കേസിൽ ലഷ്‌കറെ തയ്ബ ഭീകരൻ പിടിയിൽ. യു.പിയിലെ മുസാഫർനഗർ സ്വദേശിയായ ആദിൽ എന്ന സന്ദീപ് കുമാർ ശർമയാണ് പിടിയിലായത്. കുൽഗാം സ്വദേശി മുനീബ് ഷായേയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ജൂൺ 16നാണ് അച്ചബൽ പ്രദേശത്ത് വച്ച് എസ്.എച്ച്.ഒ ഫിറോസ് അഹമ്മദ് ദറിനേയും അഞ്ച് പൊലീസുകാരേയും ഭീകരർ കൊലപ്പെടുത്തിയത്.

ജൂലായ് ഒന്നിന് കാശ്മീരിലെ അനന്തനാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ബഷീർ ലഷ്കരിയുടെ അടുത്ത അനുയായിയാണ് ആദിൽ. ഭീകര സംഘടനയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് എ.ടി.എം കൊള്ളയടിച്ചതടക്കമുള്ള കുറ്റങ്ങളിൽ പോലീസ് ഇയാളെ തേടിവരികയായിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് നടത്തിയ നീക്കത്തിലൂടെയാണ് മുനീബ് ഷാ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button