ഇംഗ്ലണ്ട്: കേരള ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകൻ അടുത്ത സീസണിൽ എത്താനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ. മുൻ ഇംഗ്ലീഷ് താരം സ്റ്റുവർട്ട് പിയേഴ്സായിരിക്കും ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് എത്തുന്നത് എന്നാണ് സൂചന. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്രയുടെ ട്വീറ്റാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.
ഇതോടെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സ്റ്റീവ് കൊപ്പൽ പുതിയ സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഈ മാസം 15 നാണ് പുതിയ പരിശീലകനെ തീരുമാനിക്കുള്ള അവസാന ദിനം. കൊപ്പലിനെ നിലനിർത്തുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് സ്ഥിരീകരണം വരുത്തിയിട്ടില്ല.
ഇംഗ്ലണ്ടിന്റെ പ്രതിരോധ താരമായിരുന്ന സ്റ്റുവർട്ട് പിയേഴ്സ് 1987-99 കാലഘട്ടത്തിൽ 78 തവണ ദേശീയ ടീമിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. വൈൽഡ് സ്റ്റോണ്‍ മുതൽ മാഞ്ചസ്റ്റർ സിറ്റി വരെയുളള ഇംഗ്ലീഷ് ക്ലബുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം.
Post Your Comments