Latest NewsKeralaCinemaNewsMovie SongsEntertainment

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സെന്‍കുമാറിനെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിഖ് അബു

കഴിഞ്ഞ ദിവസം സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെ പിന്തുണയ്ക്കുന്ന രീതിയുള്ള പ്രസ്താവനകള്‍ നടത്തിയ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പ് പറഞ്ഞ വാചകങ്ങളിലൂടെയാണ് സെന്‍കുമാറിനെ പരോക്ഷമായി ആഷിഖ് അബു വിമര്‍ശിക്കുന്നത്.

‘നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട. അയാള്‍ നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ മറ്റാളുകളുടെ കയ്യിലാണ്. നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്‍റെ കയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ..; സ: പിണറായി വിജയന്‍ (മുമ്ബേ പറഞ്ഞത്), ആഷിഖ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മതതീവ്രവാദത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ ഐസിസുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും കേരളത്തില്‍ ജനിക്കുന്ന 100 കുട്ടികളില്‍ 42 പേരും മുസ്ലീമാണ് തുടങ്ങിയവയായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവനകള്‍. ഈ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button