ജയ്പൂര്‍: 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ജയ്പൂരില്‍ നിന്ന് പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഒരു ഹോം ഗാര്‍ഡ് അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രാജസ്ഥാന്‍ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലക്ഷിമിനാരായണ്‍പൂരിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നോട്ട് പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് നിരോധിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ തുടര്‍ച്ചയായി നിരോധിച്ച നോട്ടുകള്‍ പത്ത് എണ്ണത്തില്‍ കൂടുതല്‍ കൈവശം വക്കുന്നത് കുറ്റകരമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Post Your Comments