
തിരുവനന്തപുരം : ‘നിര്‍ഭയം’ സര്‍വീസ് സ്റ്റോറിയിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ശനിയാഴ്ച പകല്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സുപ്രീംകോടതിയില്‍ വിചാരണയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേസിനെ ബാധിക്കുമെന്നും പല പരാമര്‍ശങ്ങളും വ്യക്തിഹത്യ നടത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. കുര്യന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
സൂര്യനെല്ലി കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനെ മനഃപൂര്‍വം കേസില്‍പെടുത്താന്‍ ശ്രമിച്ചെന്നാണ് പറയുന്നത്. ഈ കേസ് സുപ്രീംകോടതിയിലാണ്.
അതിനാല്‍ സിബി മാത്യൂസിന്റെ പരാമര്‍ശം കേസിനെ ബാധിക്കും. പെണ്‍കുട്ടിയെ വ്യക്തമായി തിരിച്ചറിയുന്ന ഒട്ടേറെ ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്. ഇരയെ തിരിച്ചറിയുന്ന തരത്തില്‍ പരാമര്‍ശം നടത്തുന്നത് ഗുരുതര നിയമലംഘനമാണെന്നും കത്തിലുണ്ട്. സിബി മാത്യൂസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിലുണ്ട്.
Post Your Comments