തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസില്‍ സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. മുന്‍ ഡിജിപി സിബി മാത്യൂസ് കേസില്‍ പ്രതിയാണ്. നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗുജറാത്ത് കേഡറിലെ ഐപിഎസുകാരനും ഡിജിപിയുമായിരുന്ന ആര്‍ ബി ശ്രികുമാറും പ്രതിയാണ്. ആര്‍ബി ശ്രീകുമാര്‍ ഏഴാം പ്രതിയാണ്.
ചാരക്കേസ് റിപ്പോര്‍ട്ട് ചെയ്ത അന്നത്തെ പെട്ട സിഐ ആയിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. വഞ്ചിയൂര്‍ എസ്‌ഐ. ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയാണ്. തിരുവനനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആര്‍. രാജീവനാണ് മൂന്നാം പ്രതി. ജ്വാഷ അഞ്ചാം പ്രതിയാണ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഐഎസ്‌ആര്‍ ഒ ചാരക്കേസില്‍ നമ്പിനാരായണനെതിരെ നടന്ന ഗൂഢാലോചനയും സിബിഐയോട് അന്വേഷിക്കാന്‍ സൂപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
Post Your Comments