Latest NewsKerala

മന്ത്രി സുധാകരന്റെ വര്‍ണവെറി പ്രസംഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; കുമ്മനം

തിരുവനന്തപുരം: വര്‍ണ്ണവെറി കലര്‍ന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവന ലോകബാങ്കില്‍ നിന്നും കേരളത്തിന്റെ വികസനത്തിന് ലഭിക്കുന്ന കോടികണക്കിന് രൂപയുടെ സഹായം ഇല്ലാതാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മന്ത്രിയുടെ പരാമര്‍ശം അമേരിക്കന്‍ ജനതക്ക് അപമാനകരമായി തീര്‍ന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലോകബാങ്കിന്റെ സുപ്രധാന ചുമതല വഹിക്കുന്ന മൂന്ന് വൈസ് പ്രസിഡന്റുമാര്‍ കേരളത്തിന് നല്‍കുന്ന സഹായങ്ങള്‍ പുനരാലോചിക്കുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലിയെ അറിയിച്ചിട്ടുണ്ട്. കേരള വികസനത്തിന് വിഘാതമുണ്ടാക്കുന്നതരത്തിലുള്ള പ്രസ്താവനയിറക്കിയ മന്ത്രിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ലോകബാങ്ക് ടീം ലീഡര്‍ ബര്‍ണാഡിനെ അധിക്ഷേപിച്ച സംഭവം അമേരിക്കയില്‍ വലിയ വിവാദമായി കത്തി പടരുകയാണ്. കേരളത്തിന് ലഭിച്ചു വരുന്ന സഹായം തുടര്‍ന്നും ലഭിക്കാന്‍ മുഖ്യമന്ത്രിയും കേന്ദ്രവും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button