തിരുവനന്തപുരം: രണ്ടു നിരപരാധികളായ കുരുന്നുകളുടെ മരണത്തിൽ ഞെട്ടി വിറങ്ങലിച്ചു നിൽക്കുകയാണ് കൊച്ചുവേളി നിവാസികള്‍. കളിച്ചു ചിരിച്ച് അച്ഛനോടൊപ്പം മീൻ പിടിക്കാൻ ബുള്ളറ്റിൽ പോയതാണ് ഫേബയും ഫെബിനും. എന്നാൽ പിന്നീട് അവരുടെ ചേതനയറ്റ ശരീരമാണ് ഏവർക്കും കാണാനായത്.ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്.
കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.ഫേബയെ വെട്ടിയതിനുശേഷം ഇളയമകന് ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന് കിടന്നിരുന്നത്. ചേച്ചിയെ വെട്ടുന്നതില്‍ നിന്ന് ഫെബിന് അച്ഛനെ തടഞ്ഞിരിക്കണം.
റെയില്‍വേ പാലത്തില്‍ ഷെബിയുടെതെന്ന സംശയിക്കുന്ന കൈപ്പത്തിയാണ് ആദ്യം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് കായലില്‍ നിന്നും മൃതദേഹം കിട്ടിയത്. മൃതദേഹത്തിന്റെ കാലുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു.
വിതുര സ്വദേശി ഷിബിയും പേരൂര്‍ക്കട എസ്.എ.പിയിലെ ക്ലാര്‍ക്കായ ഭാര്യ അന്നയും ഏറെക്കാലമായി സ്വരച്ചേര്‍ച്ച ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്.മദ്യപിക്കുന്നതിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കിടുമായിരുന്നു. മദ്യപാനിയായ ഷിബിയുമായി ഭാര്യയും മക്കളും പിരിഞ്ഞു താമസിക്കുകയാണ്.
പെയിന്റിങ് കരാറുകാരനായ ഷിബിയുടെ മദ്യപാനമാണ് കുടുംബത്തില്‍ വിള്ളലുണ്ടാക്കിയെതന്ന് അടുപ്പക്കാര്‍ പറയുന്നു. ഷിബിയുടെ ഉപദ്രവം ഭയന്ന് മക്കളുമായാണ് പലപ്പോഴും ഭാര്യ ഓഫീസിലെത്തിയിരുന്നത്. ഇവര്‍ തമ്മിലുള്ള കേസ് ഇപ്പോള്‍ കോടതിയിലാണ്. സര്‍ക്കാര്‍ ജീവനക്കാരിയായ അന്നക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചു. ഇന്നലെ വൈകുന്നേരം ക്വാര്‍ട്ടേഴ്സിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഷിബി വീട്ടിലെത്തി മക്കളെ പള്ളിയിലെക്കെന്ന് പറഞ്ഞു കൊണ്ടുപോയത്.
കുട്ടികളെ രാത്രിയിലും കാണാത്തതിനെ തുടര്‍ന്ന് ഷിബിയുടെ ഭാര്യ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സെബിനും സെബയും പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.
Post Your Comments