തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ചില പ്രധാന വ്യക്തികള്‍ക്ക് വ്യാജ ഫോണ്‍ ചെയത് കബളിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെക്കുറിച്ച് പൊലീസിന്റെ സൈബര്‍ സെല്ലിനു സൂചന ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞാണ് ഇയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സംസ്ഥാനത്തെ ചില പ്രമുഖരെ വിളിച്ചത്. തിരിച്ചുവിളിക്കണമെന്നും കാണേണ്ടതുണ്ടെന്നുമാണ് അവരോടൊക്കെ ഇയാള്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ചില പരാതികള്‍ വന്നപ്പോഴാണ് പൊലീസിന്റെ സൈബര്‍ വിഭാഗത്തോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. വ്യാജ ഫോണ്‍ ചെയ്ത വ്യക്തി വിളിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
Post Your Comments