ഭോപ്പാൽ: പണമില്ലാത്തതിനാൽ കാളയ്ക്കു പകരം പെണ്‍മക്കളെ ഉപയോഗിച്ച കർഷകന്റെ കദനകഥ രാജ്യത്തെ ഞെട്ടിച്ചു. കാളയെ ഉപയോഗിക്കുന്നതിനു പകരം പെണ്‍മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു. കാളയെ ഉപയോഗിക്കാനുള്ള പണമില്ലാത്തതിനാണ് ഇത്തരം പ്രവൃത്തിയുമായി കർഷകൻ രംഗത്തുവന്നത്. മധ്യപ്രദേശിലെ കാർഷികരംഗത്തെ ദുരിതമാണ് ഇതിലൂടെ പുറത്തു വന്നത്. സെഹോർ ജില്ലയിലെ ബസന്ദ്പൂർ പാൻഗിരിയിലാണ് സംഭവം നടന്നത്.
സർദാർ കാഹ്‌ല എന്ന കർഷകനാണ് തന്‍റെ പതിനാറും പതിനൊന്നും വയസ് പ്രായമുള്ള രണ്ടു പെണ്‍മക്കളെകൊണ്ട് നിലം ഉഴുവിപ്പിച്ചത്. കാർഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനും വളർത്തുന്നതിനും ഉള്ള സ്ഥിതി ഇല്ലാത്തതിനാലാണ് സർദാർ കാഹ്‌ലയുടെ ഈ പ്രവൃത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Post Your Comments