തിരുവനന്തപുരം: ഇറച്ചി കോഴി വ്യാപാരികളുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചർച്ച പരാജയം. നാളെ മുതൽ ഇറച്ചി കോഴി വ്യാപാരികൾ കടകളടച്ചു പ്രതിഷേധിക്കുമെന്ന് അറിയിച്ചു. എന്നാൽ വ്യാപാരികളുടെ നിലപാട് സർക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.87 രൂപയ്ക്കു കോഴിയിറച്ചി വിൽക്കണമെന്ന മന്ത്രിയുടെ ആവശ്യം വ്യാപാരികൾ അംഗീകരിച്ചില്ല. 100 രൂപയ്ക്ക് വിൽക്കാമെന്നാണ് വ്യാപാരികളുടെ നിലപാട്.
Post Your Comments