KeralaLatest News

നിലപാടിലുറച്ച് ധനമന്ത്രി; വ്യാപാരികള്‍ സമരത്തിലേക്ക് !

ആലപ്പുഴ: ജി.എസ്.ടിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി അറിയിച്ചതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. തിങ്കളാഴ്ച കോഴിക്കച്ചവടക്കാരും ചൊവ്വാഴ്ച സംസ്ഥാനത്തെ മറ്റ് കച്ചവടക്കാരും കടകളടച്ച് സമരത്തിലേക്ക് പോവും. 87 രൂപയ്ക്ക് കോഴി വില്‍പ്പന നടത്താനാവില്ലെന്ന് കോഴി വ്യാപാരികല്‍ ഉറച്ച നിലപാടെടുത്തതോടെയാണ് തമിഴ്‌നാട്ടിലെ കോഴി വില കുറയുന്നത് വരെ കടകളടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. എന്നാല്‍ ജി.എസ്.ടി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യം ധനമന്ത്രി തള്ളിയതോടെയാണ് ചൊവ്വാഴ്ച വ്യാപാരികള്‍ സൂചനാ സമരം നടത്തുന്നത്.

ജി.എസ്.ടി വിഷയത്തില്‍ മൂന്ന് പേജുള്ള നിവേദനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും, സംസ്ഥാന സെക്രട്ടറി രാജു അപ്‌സരയും നേരത്തെ നല്‍കിയിരുന്നു. ഇതില്‍ പ്രധാനമായും പറഞ്ഞിരുന്നത് മൂന്ന് മാസത്തേക്ക് ജി.എസ്.ടി നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് നിര്‍ത്തിവെക്കണമെന്നായിരുന്നു. എന്നാല്‍ ബില്ലില്‍ തെറ്റ് വന്നാല്‍ വ്യാപാരികള്‍ക്കെതിരെ സെപ്തംബര്‍ പത്ത് വരെ നടപടിയുണ്ടാവില്ലെന്നും എം.ആര്‍.പിയില്‍ കൂടുതലുള്ള വിലയ്ക്ക് സാധനങ്ങള്‍ വിറ്റാല്‍ മാത്രമേ നടപടിയുണ്ടാവുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ തന്നെയായിരുന്നു ഇന്നും ധനമന്ത്രി. അതുകൊണ്ട് തന്നെ ജി.എസ്.ടി നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button