ഏവരെയും ഞെട്ടിച്ച് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ അഭ്യാസ പ്രകടനം. ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആറിന്റെ രണ്ടു ചക്രത്തിലുള്ള അഭ്യാസപ്രകടനമാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. 2017 ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ പ്രമുഖ റേസിങ് ഡ്രൈവര്‍ ടെറി ഗ്രാന്റ് ആയിരുന്നു റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ അഭ്യാസ പ്രകടനം നടത്തിയത്. 335 കിലോഗ്രാം ഭാരമുള്ള റേഞ്ച് റോവര്‍ എസ്.യു.വിയേയാണ് റേസിങ് ട്രാക്കില്‍ ടെറി ഗ്രാന്റ് രണ്ടു ചക്രത്തില്‍ നിയന്ത്രിച്ചത്. ജാഗ്വാര്‍ കുടുംബത്തിലെ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകി.
Post Your Comments