മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കുന്ന ഒന്നാണ് സവാള നീര്. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.
ഇതിനായി ആദ്യം ചെയ്യേണ്ടത് ഉള്ളി ജ്യൂസ് തയ്യാറാക്കുകയാണ്. അതിനുശേഷം മുടിയില്‍ ആദ്യം ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്.
അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേയ്ക്കാം. ഒരാഴ്ച സ്ഥിരമായി ഇത് തേക്കുന്നത് നരച്ച മുടിക്ക് പരിഹാരം നല്‍കും. വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം. ഇത് മുടി നരക്കുന്നതില്‍ നിന്ന് തടയും.
മറ്റൊരു മാർഗ്ഗം ഉള്ളിയെ ഒരു കണ്ടിഷണറായി ഉപയോഗിക്കുന്നതാണ്. ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. താരന് ഏറ്റവും വലിയ പ്രതിവിധിയാണ് സവാള നീര്. കുളിക്കുന്നതിനുമുന്‍പ് അര മണിക്കൂര്‍ ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.
Post Your Comments