Latest NewsNewsDevotional

ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ ഗുരുവായൂരിലെ മരപ്രഭു

ഹൈന്ദവ വിശ്വാസികളുടെ പ്രാധാന ആരാധനാലയമാണ് ഗുരുവായൂര്‍ അമ്പലം. ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ മരപ്രഭുവും ഗുരുവായൂരില്‍ തന്നെയാണുള്ളത്. സര്‍വ്വദുരിത മുക്തിക്ക് ഏറ്റവും ഉത്തമ മാര്‍ഗമാണ് ഗുരുവായൂരിലെ മരപ്രഭു ദര്‍ശനമെന്നു വിശ്വാസം.

ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷ്ണു സഹസ്ര നാമം ജപിച്ചുകൊണ്ടിരുന്ന പൂന്താനം പത്മനാഭോ അമരപ്രഭുവോ എന്നതിന് പകരം പത്മനാഭോ മരപ്രഭുവോ എന്ന് ഉച്ചരിച്ചു.. ഇത് കേട്ട മേല്‍പ്പത്തൂര്‍ പരമഭക്തനായ പൂന്താനത്തിനെ കളിയാക്കി. ഈ സമയം അമരപ്രഭുവും മരപ്രഭുവും ഞാന്‍തന്നെ എന്ന് ശ്രീ കോവിലില്‍ നിന്നും അശരീരി ഉണ്ടായതായാണ് ഐതീഹ്യം.

1994 ലാണ് മരപ്രഭു ശില്‍പം ബ്രഹ്മ ശില്പി ആലുവാ രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ആദി ആന്ധ്രാകുലാ ബ്രാഹ്മണരും ശില്പികളും അടങ്ങുന്ന ആയിരത്തിലധികം ആളുകള്‍ മൂന്നു മാസത്തിലധികം പണിയെടുത്താണ് നിര്‍മ്മിച്ചത്. നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന 15 ലോറി കളിമണ്ണിനൊപ്പംഅത്യപൂര്‍വ്വമായ ഔഷധങ്ങളും വിവിധ തരം ചന്ദ്രകാന്ത കല്ലുകളും സാളഗ്രമങ്ങളും ചേര്‍ത്താണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. ഈ മരപ്രഭു ശില്പത്തിനു ദിശ ഇല്ലെന്നാണ് മറ്റൊരു പ്രത്യേകത. മരപ്രഭുവിന്റെ മകുടത്തില്‍കൈലാസ തീര്‍ത്ഥം വെള്ളി കുടത്തിലാക്കി പ്രതിഷ്ടിചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button