![Iraqi_tanks](/wp-content/uploads/2017/07/Iraqi_tanks_during_the_parade.jpg)
ഇസ്ലാമാബാദ്: ഇറാഖി സൈന്യം മൊസൂള്‍ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗി സ്ഥിരീകരണം ഇല്ല. സൈന്യം സന്തോഷ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. എട്ടുമാസത്തെ പോരാട്ടത്തിനുശേഷമാണ് ഈ വിജയം എന്നും പറയുന്നു.
മൊസൂളിന്റെ മുക്കാല്‍ഭാഗവും പിടിച്ചെടുത്തുവെന്നാണ് വിവരം. ഐഎസ് തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കുറച്ച് സമയം മതിയെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം.
ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു ഐഎസ് മൊസൂളില്‍ പിടിമുറുക്കിയത്. ഇതിനെതിരെ ഐക്യരാഷ്ട്രസംഘടന തന്നെ രംഗത്തുവന്നിരുന്നു.
Post Your Comments