ഹാംബർഗ്: അമേരിക്ക ഭരിക്കുന്ന സാക്ഷാൽ ഡോണൾഡ് ട്രംപിന്റെ കസേര കെെവശമാക്കി മകൾ ഇവാങ്ക. അതും ലോക നേതാക്കളെ സാക്ഷിയാക്കിയാണ് ഇവാങ്ക കസേര കെെവശപ്പെടുത്തിയത്. ശനിയാഴ്ച ജർമനിയിലെ ഹാംബർഗിൽ ജി 20 ഉച്ചകോടിക്കിടെയാണ് രസകരമായ സംഭവം. അമേരിക്കൻ ഭരണാധികാരിക്കുള്ള കസേരയിൽ മകൾ ഇവാങ്ക ഇരുന്നു. ചൈനയുടെ ഷി ചിൻപിംഗ്, തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ, ജർമനിയുടെ ആംഗല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവരുടെ അടുത്തായാണ് ഇവാങ്ക ഇരുന്നത്.
പ്രസിഡന്റ് ട്രംപ് പുറത്തേക്കു പോയപ്പോഴാണ് ഇവാങ്ക കസേര സ്വന്തമാക്കിയത്. സമ്മേളന ഹാളിന്റെ പിന്നിലായുണ്ടായിരുന്ന ഇവാങ്ക പ്രസിഡന്റ് പുറത്തേക്കു പോയപ്പോഴാണ് മുന്നോട്ട് വന്നത്. ഉടൻ തന്നെ പ്രധാനടേബിളിനു അടുത്തുള്ള കസേരയിൽ ഇരുന്നു. ലോക ബാങ്ക് പ്രസിഡന്റ് ആഫ്രിക്കയുടെ വികസനം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം.
അമേരിക്കൻ ഒഫീഷ്യൽസ് സംഭവത്തെ പറ്റി പറയുന്നത് പുറത്തേക്കുപോകുന്ന നേതാക്കളുടെ കസേരകളിൽ മറ്റുള്ളവർ മുന്നോട്ടുകയറിവന്ന് ഇരിക്കാറുണ്ട്. അതിനാൽ സംഭവം വിവാദമാക്കേണ്ടതില്ലെന്നാണ്.
Post Your Comments