Latest NewsNewsIndia

10 രാഷ്ട്രതലവന്മാർ ഇന്ത്യയിലേക്ക്

ന്യൂ​ഡ​ൽ​ഹി:  റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി 10 രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ പങ്കെടുക്കും. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ നേ​ഷ​ൻ​സ് (ആ​സി​യാ​ൻ) കൂ​ട്ടാ​യ്മ​യി​ലെ രാ​ഷ്ട്ര​ത്ത​ല​വ​ന്മാരാണ് ഇന്ത്യയിലേക്ക് വരുന്നത്. ബ്രൂ​ണെ, കം​ബോ​ഡി​യ, ഇ​ന്തോ​നേ​ഷ്യ, ലാ​വോ​സ്, മ​ലേ​ഷ്യ, മ്യാ​ൻ​മ​ർ, ഫി​ലി​പ്പൈ​ൻ​സ്, സിം​ഗ​പ്പൂ​ർ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രാ​ണ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ക.

ഇതാദ്യമായാണ് ഇത്രയും രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ഇന്ത്യയുടെ റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇന്ത്യയുടെ സൈ​നി​ക ശ​ക്തി തെ​ളി​യി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ലൂടെ തെ​ക്കു​കി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്നാണ് ഈ നീക്കം. 2014 ൽ ​കി​ഴ​ക്കിൽ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന ന​യം ഇ​ന്ത്യ സ്വീ​ക​രി​ച്ചിരുന്നു. ഈ നയം വഴിയായി ​മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കുകയാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button