CinemaLatest News

വ്യത്യസ്ത റെക്കോർഡിനരികെ രാകുല്‍

ദിവസവും പുതിയ റിക്കാഡുകൾ നേടുന്ന മേഖലയാണ് സിനിമ. എന്നാൽ വ്യതസ്തമായ ഒരു റെക്കോർഡിനരികെ എത്തി നിൽക്കുകയാണ് തെന്നിന്ത്യൻ നടി രാകുൽ പ്രീത് സിംഗ്. ഒരു കുടുംബത്തിലെ നായകനടന്മാർക്കെല്ലാം ഒപ്പം അഭിനയിക്കാൻ കഴിയുക എന്ന റെക്കോർഡ് സ്വന്തമാക്കാനാണ് രാഹുലിന്റ ഇപ്പോഴത്തെ ശ്രമം. ചിരഞ്ജീവിയുടെ കുടുംബത്തിലെ നായകന്മാരുടെയെല്ലാം ജോഡിയാകാനുള്ള അവസരമാണ് ലഭിക്കുന്നത്. പല ചിത്രങ്ങളും അണിയറിയിലാണ്. ഇത് സംഭവിച്ചാൽ അപൂർവമായൊരു നേട്ടമായി അത് മാറും.
ചിരഞ്ജീവിയുടെ മകൻ റാം ചരണിനൊപ്പമാണ് രാകുൽ ഈ കുടുംബത്തിലെ നായക നടന്‍റെ ജോഡിയായി ആദ്യമെത്തുന്നത്. 2015ൽ റിലീസായ ബ്രൂസ് ലി ദ ഫൈറ്റർ എന്ന തെലുങ്ക് ചിത്രമായിരുന്നു അത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തൊട്ടുപിന്നാലെ ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിന്‍റെ 150ാം ചിത്രത്തിൽ രാകുൽ ജോഡിയായി എത്തി. ഇതിന് പിന്നാലെ അല്ലു അർജുൻ ചിത്രത്തിലും രാകുൽ നായികയായി.

മാത്രമല്ല വരുണ്‍ തേജ്, സായി വരുണ്‍ തേജ് എന്നിവർക്കൊപ്പം ജോഡിയാകാനും രാകുൽ കരാറായിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ പവൻ കല്യാണിനൊപ്പം ഒരു ചിത്രത്തിൽ നായികയാകാനും ശ്രമം നടത്തുന്നുണ്ട്. ചിരഞ്ജീവി കുടുംബത്തിലെ ബന്ധങ്ങളിലെ നായക നടന്മാരെല്ലാം രാകുലിന്‍റെ നായകന്മാരായി കഴിഞ്ഞു എന്നു സാരം. പവൻ കല്യാണ്‍ ചിത്രം കൂടെ കരാറായിക്കഴിഞ്ഞാൽ അത് പൂർണമാകും.അച്ഛൻ, ചിറ്റപ്പൻ, മകൻ, അമ്മാവന്‍റെ മകൻ, ചിറ്റപ്പന്‍റെ മകൻ, അമ്മാവിയുടെ മകൻ അങ്ങനെ എല്ലാവരും രാകുലിന്‍റെ നായകന്മാരാകും.രാകുൽ ഇപ്പോൾ എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.ചതുരംഗ വേട്ടൈ സംവിധായകനായ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയുടെ നായികയാകാനുള്ള തയാറെടുപ്പിലാണ് താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button