ബഹുമാനപെട്ട ശ്രീറാം വെങ്കിട്ടരാമൻ,
ഒടുവിൽ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. താങ്കളെ ദേവികുളം സബ് കളക്ടർ എന്ന പദവിയിൽ നിന്ന് നീക്കം ചെയ്തു. ഹൈക്കോടതി വരെ താങ്കളുടെ പ്രവർത്തികളെ അംഗീകരിച്ചപ്പോൾ റിസോർട്, ഭൂ മാഫിയകൾക്കും അഴിമതികാണിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങിയ അവതാരങ്ങൾക്കും ഉണ്ടായ നഷ്ട്ടം ചെറുതായിരിക്കില്ല. ഇനിയും താങ്കളെ ആ സ്ഥാനത്തു നിലനിർത്തിയാൽ അഴിമതി കാട്ടാൻ പറ്റില്ലല്ലോ.
ഭരണം കൈയ്യിലുള്ളപ്പപ്പോൾ അഴിമതികാട്ടി കാശുണ്ടാക്കിയില്ലെങ്കിൽ പിന്നെങ്ങനെ എന്ന് ചിന്തിക്കുന്ന ആളുകൾ മന്ത്രിയായും, MLA ആയും പൊതുപ്രവർത്തകരായും ഒക്കെ വിരാജിക്കുന്ന നാട്ടിൽ ഇതൊക്കെ സ്വാഭാവികം. രാഷ്ട്രീയ വ്യത്യാസം മറന്നു ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയുടെ കാര്യത്തിൽ ഒന്നിച്ചു.സർക്കാർ ഭൂമി കയ്യേറിയ റിസോർട് മുതലാളിയോട് ഒഴിയാൻ താങ്കൾ നിയമപരമായി പറഞ്ഞത് റിസോർട് മുതലാളിയുടെ ശിങ്കിടികളായ രാഷ്ട്രീയ നേതൃത്ത്വത്തിനു സഹിച്ചില്ല.
അനധികൃതമായി സർക്കാർ ഭൂമി കയ്യേറിയ റിസോർട് മുതലാളിക്കുവേണ്ടി വകുപ്പ് മന്ത്രിയുടെ എതിർപ്പ് അവഗണിച്ചുപോലും കേരള മുഖ്യമന്ത്രി യോഗം വിളിച്ചപ്പോൾ തന്നെ മനസിലായില്ലേ റിസോർട് മാഫിയക്കുള്ള പിടിപാട്.ഒടുവിൽ ഹൈക്കോടതിയും താങ്കളുടെ നടപടിയെ അംഗീകരിച്ചപ്പോൾ താങ്കൾ പുറത്ത്.
ഡോക്ടർ ആയി മുമ്പോട്ടു പോയിരുന്നെങ്കിൽ സബ് കളക്ടർ എന്ന പദവിയിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയോ അതിലധികമോ ഒക്കെ ശമ്പളം താങ്കൾക്ക് ലഭിക്കുമായിരുന്നു.
പക്ഷെ അത് വേണ്ടെന്നു വെച്ച് രാജ്യസേവനത്തിനിറങ്ങിയ താങ്കൾ താങ്കളുടെ ജോലി പൈസ ഉണ്ടാക്കാനുള്ള ഒരു മാർഗമായല്ല കാണുന്നത് എന്നറിയാം.അഴിമതികാട്ടുമ്പോൾ പ്രതികരിക്കുക എന്നത് കേരളത്തിൽ “തെറ്റുതെന്നെയാണ്” ശ്രീറാം. അഴിമതികാട്ടുമ്പോൾ മിണ്ടാതെ നിന്ന് ഓശാന പാടണം എന്നത് മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ പഠിപ്പിച്ചു കാണില്ല, പക്ഷെ കേരള സർക്കാർ അത് താങ്കൾക്ക് പഠിപ്പിച്ചു തന്നു.അനധികൃതമായി 15 കോടി രൂപ സമ്പാദിച്ചു എന്ന് കേരളത്തിലെ വിജിലൻസ് കണ്ടെത്തിയേ ഒരു കോൺഫെററെഡ് IAS ഉദ്യോഗസ്ഥൻ ഇപ്പോഴും കേരളത്തിലെ ജങ്ങളെ സർക്കാർ സെർവിസിൽ ഇരുന്നു സേവിക്കുന്നുണ്ട് എന്ന കാര്യം ശ്രീറാമിന് അറിയില്ലേ?
അഴിമതികാട്ടിയാൽ സംരക്ഷണവും, അഴിമതിക്കെതിരെ നടപടി എടുത്താൽ പുകച്ചു പുറത്തു ചാടിക്കുകയും ചെയ്യുന്ന ഏക നാടാണിത്. ആ മഹാനെതിരെ 3 വര്ഷം അന്വേഷിച്ചിട്ടും അന്വേഷണം തീർന്നില്ല പോലും.ഇവിടെ ഇങ്ങനെയാണ്. അഴിമതിക്കെതിരെ പ്രസംഗിക്കും ജാഥാ നടത്തും ഉപവസിക്കും അതെ സമയം തന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർക്ക് ജീവിതത്തിൽ ഒരു ജോലിയും ചെയ്യാതെ തന്നെ കോടീശ്വരന്മാരാകാനും, മക്കളെയെല്ലാം വിദേശരാജ്യങ്ങളിലൊക്കെ കോടികൾ കൊടുത്തും പഠിപ്പിക്കാനുമൊക്കെയുള്ള ജാല വിദ്യ അറിയുകയും ചെയ്യാം.
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തനിക്കിഷ്ട്ടപെട്ട പാർട്ടി ജയിക്കാത്തതുകൊണ്ടു ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടപ്പെടുന്ന അവതാരങ്ങൾക്കൊക്കെ ഇത്തരം അഴിമതികൾക്കെതിരെ ശക്തമായി പോരാടുന്ന താങ്കളെ പോലുള്ളവരെ കാണാൻ പറ്റുന്നില്ല. താങ്കളെ കാണുമ്പോൾഅവരുടെ കണ്ണുകളിൽ തിമിരമാണ്. അവർക്കു ഉത്തരേന്ത്യയിലെ പശുവും ബീഫും ആണ് പ്രധാനം.
സാമൂഹിക സാംസ്ക്കാരിക നാറികൾക്കും കണ്ണിൽ തിമിരമായിരിക്കും.
അവർ കെട്ടി പൊക്കട്ടെ ശ്രീറാം. ആയിരക്കണക്കിന് റിസോർട്ടുകൾ ഉയരട്ടെ മൂന്നാറിൽ. സർക്കാർ ഭൂമി മുഴുവൻ കയ്യേറട്ടെ. പശ്ചിമഘട്ടം മുഴുവൻ ഇടിച്ചു നിരത്തട്ടെ. കാടും, പുഴയും ഒക്കെ നശിപ്പിച്ചു ഉയരട്ടെ മണിമാളികകൾ.താങ്കളെ കൊണ്ട് ചെയ്യാവുന്നതൊക്കെയും ചെയ്തു. പക്ഷെ എതിരാളികൾ അതി ശക്തരാണ്. പണം, അതാണ് പ്രധാനം. സർക്കാർ ഭൂമി, പ്രകൃതി, കാലാവസ്ഥ വ്യതിയാനം, മഴ ഇതൊന്നും പ്രശ്നമല്ല.ഭാഗ്യമുണ്ടെങ്കിൽ താങ്കളുടെ ജീവിത കാലത്തുതന്നെ കാണാം മൂന്നാറിൽ കെട്ടി പൊക്കിയതൊക്കെ അറബിക്കടലിൽ വന്നടിയുന്ന “മനോഹരമായ” കാഴ്ച.
പണ്ടുണ്ടായ വെള്ളപൊക്കം മൂന്നാറിനെ ശവപ്പറമ്പാക്കിയെങ്കിൽ ഇനിവരുന്ന പ്രകൃതി ദുരന്തത്തിൽ മൂന്നാറിനെ ഒന്നടങ്കം അറബിക്കടലിൽ എത്തിക്കും.ആ കുത്തോഴുക്കിൽ താങ്കളെ ഇപ്പോൾ എതിർക്കുന്ന മന്ത്രിയും, MLA യും മറ്റു മഹാന്മാരും ഒക്കെ ഉണ്ടാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മുക്ക് കരയിൽ ഇരുന്നു ആ കാഴ്ച കാണാം.അന്ന് കരയിൽ ഇരിക്കുന്ന താങ്കളെ നോക്കി കുത്തൊഴുക്കിൽ ഒഴുകിപോകുമ്പോഴും നമ്മുടെ നാടൻ മന്ത്രി നാടൻ ഭാഷയിൽ തന്നെ പറയും, “ഡാ പൂവേ നീ ആയിരുന്നു ശരി” എന്ന്.
ജിതിൻ ജേക്കബ്
Post Your Comments