വിശാഖപട്ടണം: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടമാനഭംഗം. ആന്ധ്രാപ്രദേശിലാണ് സംഭവം. മൂന്നു മക്കളുടെ മുന്നിൽ വച്ചാണ് അമ്മയെ രണ്ടു പേർ ചേർന്ന് മാനഭംഗപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം വിശാഖപട്ടണം ഗാജുവാക്കയിലാണ് ക്രൂരകൃത്യം നടന്നത്. 35 കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഭർത്താവ് പുറത്തുപോയ സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറിയ നാലു പേരടങ്ങുന്ന സംഘമാണ് ക്രൂരകൃത്യത്തിനു പിന്നിൽ. ഈ നാലു പേരിൽ രണ്ടു പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. അക്രമികൾ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണ്.
യുവതിയുടെ പരാതിയിൽ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments